പുതിയ കോവിഡ് വകഭേദം ഇന്ത്യയിൽ ഇതുവരെ ഇല്ലെന്നു കേന്ദ്രം…ഹോങ്കോങ്, ബോട്സ്വാന യാത്രികരെ പരിശോധിക്കാൻ പ്രത്യേക നിർദ്ദേശം






ന്യൂഡൽഹി :  ലോകമെമ്പാടും ആശങ്കയുണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയ കോവിഡ് വകഭേദം ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

 ബി.1.1.529 എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദം ഇന്ത്യയിൽ ഇതുവരെ പരിശോധിച്ച സാമ്പിളുകളിലൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

ഇന്ത്യയ്ക്ക് ആശ്വാസം പകരുന്ന വാർത്തയാണിത്. പുതിയ വകഭേദം കണക്കിലെടുത്ത്, ഹോങ്കോങ്ങിൽ നിന്നും ബോട്സ്വാനയിൽ നിന്നും വരുന്ന യാത്രക്കാരെ പരിശോധിക്കാൻ കേന്ദ്ര സർക്കാർ എല്ലാ വിമാനത്താവളങ്ങളിലും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 

സംസ്ഥാനങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദേശവും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ബോട്സ്വാന എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ സൂക്ഷ്മമായി പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Previous Post Next Post