ഹോം ​ന​ഴ്സ് ച​മ​ഞ്ഞ് സ്വ​ർ​ണം ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ


കോ​ഴി​ക്കോ​ട്: ഹോം ​ന​ഴ്സ് ച​മ​ഞ്ഞ് സ്വ​ർ​ണം ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ. പാ​ല​ക്കാ​ട് പ​ടി​ഞ്ഞാ​റെ പാ​വൊ​ടി സ്വ​ദേ​ശി മ​ഹേ​ശ്വ​രി (38) യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 12 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്റ്റാ​ർ കെ​യ​ർ ഹോ​സ്പി​റ്റ​ലി​ൽ രോ​ഗി​യെ പ​രി​ച​രി​ക്കാ​ൻ ഹോം​ന​ഴ്സ് എ​ന്ന വ്യാ​ജേ​നേ എ​ത്തി ഏ​ഴ് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 5000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​യി ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു. ശ്രീ​ജ മ​ല​പ്പു​റം എ​ന്ന യു​വ​തി​യു​ടെ വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. കോ​ഴി​ക്കോ​ട് മ​ലാ​പ്പ​റ​മ്പ് സ്വ​ദേ​ശി ഷീ​ന യോ​ഗേ​ഷി​ന്‍റെ ആ​ഭ​ര​ണ​വും സ്വ​ർ​ണ​വു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ള​വ് ന​ട​ത്തി​യ​തി​ന് ശേ​ഷം ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത പ്ര​തി​യെ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യ്ക്ക് പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ, എ​ന്നീ ജി​ല്ല​ക​ളി​ൽ സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.
Previous Post Next Post