ഗാര്‍ഹിക പീഡനം; നവവധു ആത്മഹത്യ ചെയ്തു .ഇന്നലെ പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ആത്മഹത്യ



ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നവവധു ആത്മഹത്യ ചെയ്തു. എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21) ആണ് തൂങ്ങി മരിച്ചത്.
ഭര്‍തൃവീട്ടുകാര്‍ക്കും സി.ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മൊഫ്‌സിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.ഇന്നലെ പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൊഫ്‌സിയ ആത്മഹത്യ ചെയ്തത്.


Previous Post Next Post