തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 10 വർഷമായി ഓഡിറ്റില്ല; കോടികളുടെ തട്ടിപ്പ്

 



തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടന്ന കോടികളുടെ ക്രമക്കേടുകളുടെ രേഖ ലഭിച്ചു. കരാറുകാർ, ബിനാമികൾ, ഉദ്യോഗസ്ഥർ ഓരോ വർഷവും തട്ടിയെടുത്തത് കോടികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

വഴിപാടുകൾ, എസ്‌റ്റേറ്റ് ഡിവിഷൻ, മരാമത്ത് പണികൾ എന്നിവയിൽ വരെ കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. മരാമത്ത് വകുപ്പിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിലാണ് തട്ടിപ്പ് നടന്നത്.

നിർമ്മാണ പ്രവർത്തനത്തിന് ചെലവഴിച്ച 700 കോടിയുടെ ഓഡിറ്റ് 10 വർഷമായി നടത്തിയിട്ടില്ല. ഓഡിറ്റ് നടത്താത്തത് മുതലെടുത്താണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. ദേവസ്വം ബോർഡിന് കോടികൾ നൽകാനുള്ളവർ എല്ലാ ആനുകൂല്യങ്ങളും വാങ്ങി വിരമിച്ചു. 5 വർഷത്തിനുള്ളിൽ എസ്‌റ്റേറ്റ് ഡിവിഷനിൽ മാത്രം ഉദ്യോഗസ്ഥർ നൽകാനുള്ളത് 5 കോടി രൂപയാണെന്നും രേഖയിൽ പറയുന്നു.

Previous Post Next Post