കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് 12 പേര്‍ക്ക് പരിക്ക്. 4 പേരുടെ നില ഗുരുതരം.
ഇന്നലെ രാത്രി 12 മണിയോടെ എറണാകുളം വൈറ്റിലയിലാണ് അപകടം. ആന്ധ്രയില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ ഫോഴ്‌സ് എത്തി വാഹനം പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ ട്രാവലറില്‍നിന്ന് പുറത്തെടുത്തത്.
അപകടത്തില്‍ 12 പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ ഉള്‍പ്പെടെ 4 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.