തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി ചെലവഴിച്ച 16.69 കോടിയിൽ 12.68 കോടിയും കൺസൾട്ടൻസി ഫീസെന്ന് വിവരവകാശരേഖ.
ഏരിയൽ ലീഡാർ സർവേ നടത്തിയത് ഒരു പ്രെവറ്റ് കമ്പനിയാണ് ( Geokno Pvt Ltd). അവർക്ക് നൽകിയത് 1.41 കോടി രൂപയാണ്. 2020 നവംബർ 11 ന് കെറയിൽ നിന്നു ലഭിച്ച വിവരവകാശ മറുപടിയിലാണ് ഇതിന്റെ വിശദാംശങ്ങൾ ഉള്ളത്.
27.10-20 വരെ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി 16, 69, 01, 613 രൂപ ചെലവഴിച്ചു എന്നാണ് കെ റയിൽ അറിയിച്ചിരിക്കുന്നത്.
ചിലവുകൾ ഇനം തിരിച്ച് ചുവടെ
പ്രൊഫഷണൽ ഫീ - 2 ലക്ഷം, കൺസൾട്ടൻസി ഫീ - 12.68 കോടി , സർവ്വെ 1.83 കോടി, സബ് സോയിൽ ഇൻ വെസ്റ്റിഗേഷൻ - 64.33 ലക്ഷം, റൺ കർവ് സിമുലേഷൻ - 1 ലക്ഷം, ലാന്റ് ഡീറ്റയിൽസ് കളക്ഷൻ -5.29 ലക്ഷം, മറ്റ് ചെലവുകൾ - 1.44 കോടി
ഒരു വർഷം മുമ്പത്തെ ചെലവുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ വർഷത്തെ ചെലവുകൾ ഇതിന്റെ മൂന്നിരട്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. 64,931 കോടി ചെലവ് പ്രതീക്ഷിക്കുന്ന സിൽവർ ലൈൻ പദ്ധതി തീരുമ്പോൾ 2 ലക്ഷം കോടിയെങ്കിലും ചെലവാകുമെന്നാണ് ഇ . ശ്രീധരനെ പോലുള്ള വിദഗ്ധർ പറയുന്നത്.