പ്രാക്ടിക്കലിനായി രാത്രി സ്‌കൂളിൽ നിർത്തി; 17 വിദ്യാർഥിനികളെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു






മീററ്റ്: പ്രാക്ടിക്കൽ പരീക്ഷയുടെ  പേരിൽ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയ 17 വിദ്യാര്ഥിനികളെ അധ്യാപകൻ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചതായി പരാതി. 

അധ്യാപകന്റെ നിർദ്ദേശാനുസരണം രാത്രി സമയത്തും സ്‌കൂളിൽ തങ്ങിയ സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് പീഡനത്തിനിരയായത്. ഉത്തർപ്രദേശിലെ മുസാഫർ നഗറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ക്ലാസിലിരുന്ന വിദ്യാര്ഥികള്ക്ക് മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നല്കിയ ശേഷമായിരുന്നു പീഡനം. 

നവംബര് 17നാണ് സംഭവം. അന്നുരാത്രി   തങ്ങിയ കുട്ടികൾ പിറ്റേദിവസമാണ് വീടുകളിൽ തിരിച്ചെത്തിയത്. ക്ലാസിൽ നടന്ന കാര്യങ്ങൾ പുറത്തുപറഞ്ഞാൽ വിദ്യാര്ഥികളെ കൊന്നുകളയുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ സ്‌കൂൾ ഉടമയായ അധ്യാപകൻ ഉൾപ്പെടെ രണ്ട് പേർക്കെതിരെ സി കേസെടുത്തു. 

 ഇരകളായ രണ്ട് വിദ്യാര്ഥികളുടെ രക്ഷിതാക്കൾ സ്ഥലം എംഎൽഎ പ്രമോദ് ഉത്വലിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. എംഎൽഎ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുസാഫർനഗർ പോലീസ് അന്വേഷണം ആരംഭിച്ചത്. അധ്യാപകനെതിരേയുള്ള ആരോണങ്ങള് ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്ന് മുസാഫർനഗർ സീനിയര് പോലീസ് സൂപ്രണ്ട് അഭിഷേക് യാദവ് പറഞ്ഞു. അതേസമയം തുടക്കത്തിൽ പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും പുര്കാസി പോലീസ് നടപടി സ്വീകരിച്ചില്ലെന്നും സ്‌കൂൾ അധികൃതരെ സംരക്ഷിച്ചുവെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു. 
ഇതിന്റെ അടിസ്ഥാനത്തിൽ പുര്കാസി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്‌
Previous Post Next Post