വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു







ന്യൂഡൽഹി : രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. 

തുടർന്ന് ബിൽ സ്റ്റാൻഡിംഗ് കമ്മറ്റിക്ക് വിട്ടു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബിൽ ലോക്​സഭയിൽ ബിൽ അവതരിപ്പിച്ചത്. 

ബിൽ അവതരണത്തെ എതിർത്ത് സഭയിൽ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറി. പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. 

ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാർട്ടികളുമായും ചർച്ച വേണം എന്നുമായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം.

സ്ത്രീശാക്തീകരണത്തിന് ആണ് സർക്കാർ നിയമം കൊണ്ടുവന്നതെന്നും, 
മോദി സർക്കാർ രാജ്യത്ത് നൽകിയ ഉറപ്പാണിതെന്നും ബിൽ അവതരിപ്പിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. 

Previous Post Next Post