കോട്ടയം ജില്ലയിൽ 375 പേർക്കു കോവിഡ്; 564 പേർക്കു രോഗമുക്തി



കോട്ടയം: ജില്ലയിൽ 375 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. 564 പേർ രോഗമുക്തരായി. 4099 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 173 പുരുഷൻമാരും 176 സ്ത്രീകളും 26 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 82 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 3672 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 339159 പേർ കോവിഡ് ബാധിതരായി. 332203 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 21103 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-37

മുണ്ടക്കയം-21

ഏറ്റുമാനൂർ-16

കല്ലറ-13

അതിരമ്പുഴ, വൈക്കം-12

എരുമേലി, മാഞ്ഞൂർ, പാലാ-11

ചിറക്കടവ്-10

കാണക്കാരി-9

ചങ്ങനാശേരി-8

പാറത്തോട്, തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി, കരൂർ-7

വാകത്താനം, തിടനാട്, രാമപുരം, മുത്തോലി, കടപ്ലാമറ്റം, പാമ്പാടി-6
കടുത്തുരുത്തി, വെള്ളാവൂർ, അയ്മനം, ഭരണങ്ങാനം, മീനച്ചിൽ, തലപ്പലം, മണർകാട്-5

പനച്ചിക്കാട്, കുറവിലങ്ങാട്, പായിപ്പാട്, കൊഴുവനാൽ, മുളക്കുളം, തലനാട്, കൂരോപ്പട, നെടുംകുന്നം, മണിമല-4
ഉദയനാപുരം, കുമരകം, വാഴപ്പള്ളി, മാടപ്പള്ളി, മൂന്നിലവ്, കറുകച്ചാൽ,ആർപ്പൂക്കര, പൂഞ്ഞാർ, വാഴൂർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, ഈരാറ്റുപേട്ട- 3
പുതുപ്പള്ളി, കങ്ങഴ, അകലക്കുന്നം, വെള്ളൂർ, അയർക്കുന്നം, കോരുത്തോട്, നീണ്ടൂർ, പള്ളിക്കത്തോട്, കുറിച്ചി, ഉഴവൂർ, മരങ്ങാട്ടുപിള്ളി-2
വെളിയന്നൂർ, തൃക്കൊടിത്താനം, തിരുവാർപ്പ്, എലിക്കുളം, കിടങ്ങൂർ, മേലുകാവ്, കടനാട്, തീക്കോയി, വിജയപുരം, ചെമ്പ്, ഞീഴൂർ- 1

 
Previous Post Next Post