പട്ടാമ്പി (പാലക്കാട്): തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി മങ്ങാട്ട് പുത്തൻവീട്ടിൽ ഗിരിധരനെ (62) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
പട്ടാമ്പിക്കും പുതിയ റോഡ് റെയിൽവേ ഗേറ്റിനും ഇടയിൽ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
മലബാർ ദേവസ്വം ബോർഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളിൽ എക്സി. ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്.
മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.