മിന്നലിൽ ഫാൻ പൊട്ടിത്തെറിച്ചു , രണ്ട് വയസുകാരി ഉൾപ്പെടെ രണ്ടുപേർക്കു പരുക്ക്





കോട്ടയം: ഇടിമിന്നലിനെ തുടര്‍ന്നു വീട്ടിലെ ഫാന്‍ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ കൊച്ചു കുട്ടി ഉള്‍പ്പെടെ 2 പേര്‍ക്കു പരിക്ക്. കോട്ടയം ജില്ലയിലെ അമയന്നൂരാണ് സംഭവം.

പൂതിരിക്കല്‍ പുളിക്കത്തോപ്പില്‍ ഇബ്രാഹിം, മകള്‍ രണ്ടര വയസ്സുകാരി നൂറ ഫാത്തിമ എന്നിവര്‍ക്കാണ് ഫാന്‍ പൊട്ടിത്തെറിച്ച്‌ പരുക്കേറ്റത്. ഫാന്‍ പൊട്ടി തെറിച്ചു ദേഹത്തേക്കു കഷണങ്ങള്‍ തെറിച്ചു വീഴുകയായിരുന്നു. വീടിനും നാശനഷ്‍‍‌‍‌ടമുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്.

ഇബ്രാഹിമിന്റെ കഴുത്തിനു പിന്നിലും കാലിലും, നൂറയുടെ കയ്യിലും ഫാനിന്റെ കഷണം തെറിച്ചു വീണു. കുടുംബാംഗങ്ങള്‍ വീട്ടില്‍ സംസാരിച്ചിരിക്കുന്നതിന് ഇടയിലാണ് സംഭവം. ശക്തമായ മിന്നലില്‍ വീട്ടിലെ മീറ്ററും വയറിങ്ങും പൂര്‍ണമായി കത്തി നശിച്ചു. വീടിന്റെ സിറ്റൗട്ടിലെ ഭിത്തി പൊട്ടുകയും ചെയ്തിട്ടുണ്ട്.

Previous Post Next Post