സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുമായി പോലീസ് ഊഷ്മള ബന്ധം ഉണ്ടാക്കണമെന്ന് സർക്കുലർ





കൊച്ചി :  സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുമായി പോലീസ് ഊഷ്മള ബന്ധം ഉണ്ടാക്കണമെന്ന് സർക്കുലർ . 

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. വിജയ് സാഖറെയാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളുകളുടെ സഹകരണം ഉറപ്പുവരുത്തണമെന്നും ഇവരോടുള്ള ഇടപെടൽ സൗഹൃദപരമാകണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നുണ്ട്.

കിഴക്കമ്പലം സംഭവത്തിലെ ആശങ്കയെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കേരളം വിട്ടുപോകാതിരിക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പോലീസുകാർക്കായി സർക്കുലർ ഇറക്കിയിരിക്കുന്നത്.

 ഡിവൈ.എസ്.പി.മാരും എസ്.എച്ച്.ഒ.മാരും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിക്കണം. ഹിന്ദിയും ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥർ അവരുമായി സംസാരിച്ച് വിവരങ്ങളറിയണം. എന്തെങ്കിലും മോശം സംഭവമുണ്ടായാൽ അത് എല്ലാ തൊഴിലാളികളെയും ബാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണം. പോലീസിന്റെ ഹെൽപ് ലൈൻ നമ്പറുകൾ തൊഴിലാളികൾക്ക് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.


Previous Post Next Post