പൊലീസ്​ കൈപിടിച്ചു; അന്നമ്മക്ക്​ സുരക്ഷിത വീട് ലഭിച്ചു






കോ​ട്ട​യം: പൊ​ലീ​സിൻ്റെ​ ക​രു​ത​ലി​ല്‍ മാ​ങ്ങാ​നം വ​ള്ളി​മ​ല അ​ന്ന​മ്മ​ക്ക്​ ഇ​നി സു​ര​ക്ഷി​ത​മാ​യി ഉ​റ​ങ്ങാം. കോ​ട്ട​യം ഈ​സ്‌​റ്റ് ജ​ന​മൈ​ത്രി പൊ​ലീ​സിൻ്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്ന​മ്മ​ക്ക്​ നി​ര്‍​മി​ച്ച​ വീ​ടിൻ്റെ താ​ക്കോ​ല്‍​ദാ​നം ജി​ല്ലാ പൊ​ലീ​സ്​ ചീഫ് ഡി . ​ശി​ല്‍​പ നി​ര്‍​വ​ഹി​ച്ചു.

അ​ന്ന​മ്മ ന​ല്‍​കി​യ പ​രാ​തി അ​ന്വേ​ഷി​ച്ചെ​ത്തി​യ ജ​ന​മൈ​ത്രി പൊ​ലീ​സ്​ ഇ​വ​രു​ടെ ദു​രി​ത​ജീ​വി​തം തി​രി​ച്ച​റി​യു​ക​യും തു​ട​ര്‍​ന്ന്​ വി​വി​ധ സ്​​ഥാ​പ​ന​ങ​ള്‍, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍, വ്യ​ക്തി​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ട്​ നി​ര്‍​മി​ച്ചു​ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫി​സ​ര്‍​മാ​രാ​യ ടി.​കെ. ബി​നോ​യ്, അ​ബ്​​ദു​ല്‍ സ​ത്താ​ര്‍ എ​ന്നി​വ​ര്‍ ഇ​തി​ന്​ നേ​തൃ​ത്വം ന​ല്‍​കി.

വീ​ടു​പ​ണി​ക്ക്​ സ​മീ​പ​ത്ത് ഷെ​ഡ്​ കെ​ട്ടി ഇ​വ​ര്‍ മാ​റി​യ​തി​നു​പി​ന്നാ​ലെ വീ​ട് ഇ​ടി​ഞ്ഞു​വീ​ണി​രു​ന്നു. താ​ല്‍​ക്കാ​ലി​ക ഷെ​ഡി​ന്​ അ​ടു​ത്തി​ടെ തീ​പി​ടി​ക്കു​ക​യും ചെ​യ്​​തു. ഇ​ത്ത​രം ​പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ന്നാ​ണ്​ ഇ​വ​രു​ടെ സ്വ​പ്​​ന​ഭ​വ​നം യാ​ഥാ​ര്‍​ഥ്യ​മാ​യ​ത്. കോ​വി​ഡ് കാ​ല​ത്ത്​ നി​ര്‍​മാ​ണ​ത്തി​ന് വേ​ഗം കു​റ​ഞ്ഞു​വെ​ങ്കി​ലും 650 ച​തു​ര​ശ്ര അ​ടി വീ​ട് ക​ഴി​ഞ്ഞ​ദി​വ​സം പൂ​ര്‍​ത്തി​യാ​യി. 

ക​ട്ടി​ല്‍, മേ​ശ, ക​സേ​ര​ക​ള്‍ എ​ന്നി​വ ബീ​റ്റ്​ ചു​മ​ത​ല വ​ഹി​ക്കു​ന്ന സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ സു​നി​ല്‍​കു​മാ​ര്‍, സി​ബി​മോ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​ച്ചു. ജ​ന​മൈ​ത്രി പൊ​ലീ​സ് ജി​ല്ല​യി​ല്‍ നി​ര്‍​മി​ക്കു​ന്ന 10ാമ​ത്തെ വീ​ടാ​ണി​ത്.

താ​ക്കോ​ല്‍​ദാ​ന ച​ട​ങ്ങി​ല്‍ ഡി​വൈ.​എ​സ്.​പി ജെ. ​സ​ന്തോ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ.​എ​സ്.​പി എം.​എം. ജോ​സ്, വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ്​ ര​ജ​നി സ​ന്തോ​ഷ്, ബ്ലാ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം സോ​ണി​യ, പ​ഞ്ചാ​യ​ത്ത്​ അം​ഗം ബി​ജു, ബീ​റ്റ് ഓ​ഫി​സ​ര്‍​മാ​രാ​യ സി​ബി, സു​നി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കോ​ട്ട​യം ഈ​സ്​​റ്റ്​ സ്​​റ്റേ​ഷ​ന്‍ ഹൗ​സ്​ ഓ​ഫി​സ​ര്‍ റി​ജോ പി.​ജോ​സ​ഫ് സ്വാ​ഗ​ത​വും സി.​ആ​ര്‍.​ഒ സ​ദ​ക്ക​ത്തു​ല്ല ന​ന്ദി​യും പ​റ​ഞ്ഞു.


Previous Post Next Post