വിവാഹപ്രായം ഉയർത്തൽ ബിൽ ഈ ആഴ്ച പാർലമെൻ്റിൽ അവതരിപ്പിക്കും





ന്യൂഡൽഹി : വിവാഹപ്രായം ഉയർത്തൽ: ബിൽ ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. ഇന്ന് അവതരിപ്പിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഇരു സഭകളിലെയും അജണ്ടകളിൽ വിഷയം വന്നിട്ടില്ല.

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാൻ മുസ്ലിം വ്യക്തിനിയമം ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങളുടെയും വ്യക്തിനിയമങ്ങൾ ഒറ്റയടിക്ക്്് ഭേദഗതി ചെയ്യും. കേന്ദ്രമന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകരിച്ച 'ബാല വിവാഹ(ഭേദഗതി)ബിൽ 2021'-ലൂടെ എല്ലാ വ്യക്തിനിയമങ്ങളിലും ഒരുമിച്ചാണ് മാറ്റം വരുത്തുക. 

നിലവിലെ സാമൂഹിക സാഹചര്യങ്ങളും സ്ത്രീകളുടെ പിന്നാക്കാവസ്ഥ, പോഷകാഹരക്കുറവ്, വിളർച്ച തുടങ്ങിയ ഘടകങ്ങളും പരിഗണിച്ചാണ് നിയമം കൊണ്ടുവരുന്നതെന്നുമാണ് വിശദീകരണം.

പാർലമെന്റ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കുന്നതിന് മുൻപ് ബിൽ അവതരിപ്പിക്കുക. സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുമോ അതോ ഉടൻതന്നെ പാസാക്കുമോ എന്ന് ഉറപ്പായിട്ടില്ല. 



Previous Post Next Post