പൊലീസുകാരെ വെട്ടിച്ച് പുഴയില്‍ ചാടിയ പ്രതി മരിച്ചു




തൊടുപുഴ: പൊലീസുകാരെ വെട്ടിച്ച് പുഴയില്‍ ചാടിയ പ്രതി മരിച്ചു. നിരവധി കേസുകളിലെ പ്രതിയായ കോലാനി സ്വദേശി ഷാഫി ആണ് മരിച്ചത്. പുഴയിൽ ചാടിയ ഇയാളുടെ മൃതദേഹം കണ്ടെത്തി. 

തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നുമാണ് ഇയാള്‍ കടന്നുകളഞ്ഞത്. അടിപിടിക്കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോള്‍ പൊലീസുകാരെ തള്ളിമാറ്റി കുതറി ഓടിയ പ്രതി തൊടുപുഴയാറില്‍ ചാടുകയായിരുന്നു. 

ഷാഫിക്കു വേണ്ടി ഫയര്‍ഫോഴ്‌സ് പുഴയില്‍ ആദ്യം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സും സ്‌കൂബ ഡൈവിങ് സംഘവും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 
Previous Post Next Post