കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കള്ളപ്പണം നിക്ഷേപിച്ചതിന്റെ നിര്‍ണ്ണായക തെളിവുകള്‍ പിടിച്ചെടുത്തെന്ന് ഇഡി.വിദേശത്തെ സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടെ തെളിവുകള്‍ ഇ ഡി കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
പോപ്പുലര്‍ ഫ്രണ്ട്,റിഹാബ് ഇന്ത്യാ ഫൗണ്ടേഷന് എന്നിവയുമായി ബന്ധപ്പെട്ടാണ് നിലവിലെ റെയ്ഡ്. മലപ്പുറത്തെയും മൂവാറ്റുപുഴയിലെയും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് പരിശോധന നടന്നത്.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനകമ്മിറ്റി അംഗം തമര് അഷറഫിന്റെ മൂവാറ്റുപുഴയിലെ വീട്ടിലാണ് ഒരു സംഘം ഇഡി ഉദ്യോഗസ്ഥര്‍, പരിശോധന നടത്തിയത്. പരിശോധനയ്ക്കെത്തിയ മൂവാറ്റുപുഴയില്‍ ഇ ഡി ഉദ്യോഗസ്ഥരെ അഞ്ഞൂറോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞു വച്ചിരുന്നു.സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തിയിരുന്നു.