ചേർപ്പുങ്കൽ സമാന്തര പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനം പുനരാരംഭിച്ചു

 





പാലാ : കടുത്തുരുത്തി - പാലാ അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് മീനച്ചിലാറിന് കുറുകെ യാഥാർത്ഥ്യമാകുന്ന ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ മുടങ്ങിക്കിടന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ, മാണി സി.കാപ്പൻ എംഎൽഎ എന്നിവർ അറിയിച്ചു.  
     2019 ജനുവരി 30 ന്, എഗ്രിമെന്റ് വച്ച ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും ഡിപ്പാർട്ട്മെന്റ് തലത്തിലുണ്ടായ വിവിധ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നിർമ്മാണ ജോലികൾ മുടങ്ങി പോവുകയാണ് ഉണ്ടായത്. സർക്കാർ തലത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾക്ക് വഴി തുറന്നത്.
     പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, മന്ത്രിമാരായ വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എം.പി, മോൻസ് ജോസഫ് എംഎൽഎ, മാണി സി.കാപ്പൻ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ സർക്കാർ വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിന്റെ തീരുമാന പ്രകാരമാണ് ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുള്ളത്.

Previous Post Next Post