ആലപ്പുഴ കൊലപാതകം; പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച്ച പറ്റിയെന്ന് രമേശ് ചെന്നിത്തല



ആലപ്പുഴ  ▪️കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നു. പൊലീസ് നിഷ്‌ക്രീയമെന്ന് രമേശ് ചെന്നിത്തല. ആലപ്പുഴ കൊലപാതക കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടുപോയെങ്കില്‍ ഉത്തരവാദിത്തം പൊലീസിനാണെന്നും, അന്വേഷണത്തില്‍ ഗുരുതര വീഴ്ച്ച പറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍കരുതല്‍ സ്വീകരിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങള്‍ക്കായി ആംബുലന്‍സ് ഉപയോഗിക്കുന്ന പ്രവണത തടയണം. സംഘടനകള്‍ക്ക് പരിപൂര്‍ണ്ണ നിയന്ത്രണം നല്‍കാതെ സര്‍ക്കാരിന് ഇടപെടാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Previous Post Next Post