സിബിഐ പരമ്പരയിൽ ഇനി മമ്മൂട്ടിക്കൊപ്പം പിഷാരടി;

സേതുരാമയ്യരുടെ സിബിഐ സംഘത്തിലേക്ക് പുതുതായി ചേരുന്നതിന്റെ ആഹ്ലാദത്തിലാണ് നടൻ 'രമേശ് പിഷാരടി'. കൂർമ്മ ബുദ്ധികൊണ്ട് നിർണായകമായ പല കേസുകളുടെയും ചുരുളുകൾ അഴിച്ച സേതുരാമയ്യരുടെ അഞ്ചാം വരവിനായി മലയാളി പ്രേക്ഷകർ കാത്തിരിക്കുമ്പോൾ സംഘത്തിൽ മറ്റൊരു പ്രധാന താരമായി രമേശ് പിഷാരടി കൂടി എത്തുന്നതോടെ നർമ്മം കൂടി പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. മുകേഷിന്റെ ചാക്കോ ഉൾപ്പെടുന്ന ടീമിനൊപ്പം പിഷാരടിയും കൂടി ഭാഗമാകുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്.എൻ. സ്വാമിയാണ് തിരക്കഥ. സംഗീതം ജേക്സ് ബിജോയ്. ക്യാമറ അഖിൽ ജോർജ്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു.
"ഈ ഐഡി കാർഡിന് നന്ദി. കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപ്നം. വളർന്ന് സേതുരാമയ്യർ സിബിഐ കാണുമ്പോൾ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകിൽ കെട്ടി ആ ബിജിഎം ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരുപക്ഷേ ലോക സിനിമയിൽ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വർഷങ്ങൾക്കിടയിൽ 5 ഭാഗങ്ങളിൽ ഒന്നിക്കുന്നു" എന്ന് രമേശ് പിഷാരടി പറയുന്നു.

സിബിഐ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
Previous Post Next Post