മൈലൂരിലെ മണിമുത്തുവെന്ന കശാപ്പ് കടയിലേക്ക് ആടുമായി ഗുഡ്സ് ഓട്ടോയില്‍ എത്തിയതാണ് അലിയാര്‍. ഇതിനിടെ മറ്റൊരു കശാപ്പുകടയിലെ സഹായിയായ ഇതര സംസ്ഥാന തൊഴിലാളി എത്തി അലിയാരുമായി വാക്കുതര്‍ക്കം ഉണ്ടായി. പ്രകോപിതനായ ഇതര സംസ്ഥാന തൊഴിലാളി അലിയാരുടെ മൂക്കില്‍ ഇടിക്കുകയായിരുന്നു.
എല്ലിന് പൊട്ടലേറ്റ് രക്തം ഒലിച്ച അലിയാരെ ഉടന്‍ അടിവാടുള്ള സ്വകാര്യ ഡിസ്പെന്‍സറിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് കോതമംഗലത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തുന്നിക്കെട്ടിട്ടു. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.