കോവിഷീല്‍ഡിനെ അംഗീകരിച്ച് സൗദി;ഇരു ഡോസുകളും സ്വീകരിച്ചവര്‍ക്കു ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിബന്ധനയില്ലാതെ സൗദിയില്‍ പ്രവേശിക്കാന്‍ കഴിയും. വിശദമായി അറിയാം



റ്റിജോ ഏബ്രഹാം 
ന്യൂസ് ബ്യൂറോ കുവൈറ്റ് 

റിയാദ്: ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡിനെ അംഗീകൃത കോവിഡ്-19 വാക്‌സിനായി അംഗീകരിച്ച് സൗദി അറേബ്യ. കോവിഷീല്‍ഡിന്റെ ഇരു ഡോസുകളും സ്വീകരിച്ചവര്‍ക്കു ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിബന്ധനയില്ലാതെ സൗദിയില്‍ പ്രവേശിക്കാന്‍ കഴിയും.

പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യത്ത് 14 ദിവസം ചെലവഴിച്ച, പൂര്‍ണ പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച ഇന്ത്യന്‍ യാത്രക്കാര്‍ക്കും സൗദിയില്‍ പ്രവേശിക്കാം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് ഫലം എല്ലാ സാഹചര്യങ്ങളിലും നിര്‍ബന്ധമാണ്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് രാജ്യത്തെ കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും പ്രമുഖ പങ്കുവഹിക്കുന്ന വാക്‌സിനാണ്. കോവിഷീല്‍ഡ് ഉള്‍പ്പെടെ ഒന്‍പത് കോവിഡ് വാക്‌സിനുകള്‍ക്കാണു സൗദി ഇതുവരെ അംഗീകാരം നല്‍കിയത്. ഫൈസര്‍ ബയോഎന്‍ടെക്, കൊമിര്‍നാറ്റി, ഓക്‌സ്‌ഫോര്‍ഡ് അസ്ട്രസെനെക, എസ്‌കെ ബയോസയന്‍സ്, വാക്‌സെവ്‌റിയ, മൊഡേണ, സൈപ്ക്‌വാക്‌സ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണു മറ്റുള്ളവ.


Previous Post Next Post