കോട്ടയം നഗരത്തിന് സമീപം കൈത്തോട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി





കോട്ടയം : മണിപ്പുഴയിൽ കൈത്തോട്ടിൽ യുവാവിൻ്റെ മൃതദേഹം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മണിപ്പുഴ ഈരയിൽക്കടവ് ബൈപാസ് റോഡിലെ കലുങ്കിന് സമീപത്തെ തോട്ടിൽ മൃതദേഹം കണ്ടെത്തിയത് . 

അരയറ്റം വെള്ളമുള്ള തോട്ടിൽ തല മാത്രം പുറത്ത് കാണത്തക്ക രീതിയിലാണ് മൃതദേഹം കിടന്നിരുന്നത് .
സമീപത്തെ പഴക്കടയിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി യുവാവാണ് മരിച്ചത് എന്ന് സൂചനയുണ്ട്.

മണിപ്പുഴ നാട്ടകം ഗസ്റ്റ് ഹൗസ് റോഡിൽ പ്രവർത്തിക്കുന്ന കടകൾക്ക് പിന്നിലായാണ് മൃതദേഹം കണ്ടത്. 

കടകളിൽ ജോലി ചെയ്യുന്ന ആളുകളാണ് ആദ്യം മൃതദേഹം കണ്ടത് . 
തുടർന്ന് ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു.
Previous Post Next Post