കൊച്ചി: ജവാദ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉള്ളതിനാല്‍ ഇന്ന് (വ്യാഴം) പുറപ്പെടേണ്ട രണ്ട് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.തിരുവനന്തപുരം-ഷാലിമാര്‍ ബൈവീക്ലി സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ (നമ്പര്‍. 22641), കന്യാകുമാരി-ദിബ്രുഗഡ് വീക്കിലി വിവേക് എക്‌സ്പ്രസ്സ് (നമ്പര്‍. 15905) എന്നിവയാണ് റദ്ദാക്കിയത്.
ബംഗാള്‍ ഉള്‍കടലിലാണ് പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്തമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഡിസംബര്‍ മൂന്നോടെ മധ്യ ബംഗാള്‍ ഉള്‍കടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.