യുഎഇയിൽ ഇനി ശനി, ഞായർ അവധി ദിനങ്ങൾ ; വെള്ളിയാഴ്ച ഓഫീസുകൾ ഉച്ചവരെ മാത്രം


ദുബായ്: യു.എ.ഇയിലെ സർക്കാർ ജീവനക്കാരുടെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം. 

ഇനി മുതൽ ശനി, ഞായർ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. വെള്ളി രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. 

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെ ഓഫീസുകൾ പ്രവര്ത്തിക്കും. ആഴ്ചയിൽ നാലര ദിവസമായിരിക്കും പ്രവൃത്തിദിനങ്ങൾ.

 ജനുവരി ഒന്നു മുതൽ മാറ്റം പ്രാബല്യത്തിലാകും. നേരത്തെ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. ദേശീയ പ്രവൃത്തി ദിനം അഞ്ചുദിവസത്തിലും താഴെയാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറും ഇതോടെ യുഎഇ. 

പ്രവൃത്തി ദിനങ്ങളിൽ എട്ടര മണിക്കൂർ വീതമാണ് പ്രവർത്തന സമയം. വെള്ളിയാഴ്ച നാലര മണിക്കൂറും പ്രവര്ത്തന സമയമുണ്ട്. വെള്ളിയാഴ്ച ജീവനക്കാർക്ക് വർക്ക് ഫ്രം ഹോമടക്കം തിരഞ്ഞെടുക്കാനും പുതിയ നയത്തിലൂടെ സാധിക്കും.

 ദൈർഘ്യമേറിയ വാരാന്ത്യം ഉല്പ്പാദനക്ഷമത വര്ദ്ധിപ്പിക്കുന്നതിനും തൊഴില്-ജീവിത ബാലൻസ് മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണെന്ന് അധികൃതർ അറിയിച്ചു
Previous Post Next Post