ഭീതിപരത്തി കവര്‍ച്ച സംഘം; ദൃശ്യങ്ങള്‍ സിസിടിവിയില്‍; ഒട്ടേറെ വീടുകളില്‍ കവര്‍ച്ചാ ശ്രമം മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും, വിഫലമായി.


ചേർത്തല തിരുവിഴ, അരീപറമ്പ് ഭാഗങ്ങളിൽ ഭീതി പരത്തി കവർച്ചാ സംഘം. ഇന്നു പുലർച്ചെ വീട്ടമ്മയുടെ സ്വർണമാല കവർന്നു. നിരവധി വീടുകളിൽ കവർച്ചശ്രമവും ഉണ്ടായി. കവർച്ചാ സംഘത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി.ക്യാമറയിൽ പതിഞ്ഞു. ചേർത്തല  അരീപ്പറമ്പ് ഭാഗത്ത് ഗിരികുമാർ, ശിവദാസൻ, മംഗളാനന്ദൻ എന്നിവരുടെ വീട്ടു കളിലാണ് മോഷ്ടാക്കൾ ആദ്യമെത്തിയത്
കുറവംതറ പവിത്രന്റെ ഭാര്യ ലീലയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും, വിഫലമായി. ബലപ്രയോഗത്തിനിടെ ലീലയ്ക്ക് നേരിയ പരിക്കേറ്റു. വിജയപുരം കാർത്തികേയന്റെ വീട്ടിലും, പട്ടേക്കാട്ട് യമുനയുടെ വീട്ടിലും കവർച്ച സംഘമെത്തി അടുക്കള വാതിൽ തകർത്തു. എന്നാൽ വീട്ടുകാർ ഉണർന്നതോടെ കവർച്ച നടത്താനായില്ല. തുടർന്ന് തിരുവിഴ ഭാഗത്തെത്തിയ മോഷ്ടാക്കൾ ചൂഴനാട് ശാന്തകുമാറിന്റെ ഭാര്യയുടെ മാല പൊട്ടിച്ചെടുത്ത് കടന്നു. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കി.
Previous Post Next Post