പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം





കണ്ണൂര്‍:  പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മരിച്ച അശ്വന്തിന്റെ അച്ഛന്‍ എടക്കാട് പൊലീസില്‍ പരാതി നല്‍കി. 

ഇന്നലെയാണ് അശ്വന്തിനെ(19) കോളജ് ഹോസ്റ്റലിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ അശ്വന്ത് ക്ലാസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 

എന്നാൽ സംഭവത്തിൽ ദുരൂഹതയില്ലന്നും അശ്വന്തുമായി ബന്ധപ്പെട്ട് മറ്റ് പരാതികള്‍ ഒന്നും ഉണ്ടായിട്ടില്ലന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Previous Post Next Post