Home കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നും നാല് കിലോ സ്വർണം പിടികൂടി Guruji December 01, 2021 0 മലപ്പുറം : കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ഷിഹാബ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ട്രോളി ബാഗിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കൊണ്ടുവന്നത്. വിപണിയിൽ രണ്ട് കോടി വില മതിക്കുന്നതാണ് പിടികൂടിയ സ്വർണം