തലശ്ശേരിയിൽ ഡിസംബർ ആറ് വരെ നിരോധനാജ്ഞ



 


കണ്ണൂർ: തലശ്ശേരി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത പരിഗണിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അന്യായമായ സംഘം ചേരൽ, ആയുധനങ്ങളുമായി യാത്ര ചെയ്യൽ, പ്രകോപനപരമായ മുദ്രാവാക്യം മുഴക്കൽ, ഏതെങ്കിലും തരത്തിലുള്ള പ്രകടനം, കൂട്ടംചേരൽ എന്നിവയെല്ലാം ഡിസംബർ ആറ് വരെ നിരോധിച്ചുകൊണ്ടാണ് കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഡിസംബർ ഒന്നിന് കെടി ജയകൃഷ്ണൻ ദിനാചരണവുമായി ബന്ധപ്പെട്ട് സംഘപരിവാർ സംഘടനകൾ നടത്തിയ പ്രകടനത്തിൽ വ്യാപകമായ രീതിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിരുന്നു. 

ഇതേത്തുടർന്ന് ഒരുഭാഗത്ത് എസ്ഡിപിഐ, മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള സംഘടനകളും മറുഭാഗത്ത് ബിജെപി, ആർഎസ്എസ്‌ സംഘടനകകളും പ്രതിഷേധവുമായി രംഗത്തെത്തി. ഈ സാഹചര്യത്തിൽ തലശ്ശേരി മേഖലയിൽ സംഘർഷ സാധ്യതയുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 
Previous Post Next Post