ആലപ്പുഴ എസ്ഡിപിഐ നേതാവ് ഷാനെ വധിച്ച കേസില്‍ പ്രധാന പ്രതികൾ പിടിയിലായെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയദേവ്.
ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം മുന്നോട്ട് പോകാനുണ്ട്. ആർഎസ്എസ് നേതാക്കളുടെ പങ്കിനെ കുറിച്ചും അന്വേഷിക്കും. കേസില്‍ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ജി. ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി നേതാവ് രൺജീത് വധക്കേസില്‍ കുറച്ച് പേർ കസ്റ്റഡിയിലുണ്ടെന്നും ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.