പാമ്പാടി :ക്രിസ്തുമസ്സിൻ്റെയും, പെരുന്നാളിൻ്റെയും ആഘോഷങ്ങൾ നാം എല്ലാവരും തകർക്കുമ്പോൾ, ഈ ആഘോഷങ്ങൾ ഒന്നും ഇല്ലാത്ത ചില ഭവനങ്ങൾ നമ്മുടെ ഇടവകയിൽ ഉണ്ട് എന്നുള്ള കാര്യം നമ്മൾ തിരിച്ചറിയണം. രോഗത്തിൻ്റെ പീഡകൾ മൂലം സാമ്പത്തികമായി വലയുന്ന 2 കുടുബങ്ങളെ സഹായിക്കുവാൻ മാർ അപ്രേം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ, മാർ അപ്രേം യുവജനപ്രസ്ഥാനത്തിൻ്റെ സഹകരണത്തോടെ 28-12-2021 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് [ഇന്ന് ഒരു ദിവസം ] പള്ളിയുടെ തെക്ക് വശത്ത് ഒരു കടല വിൽപ്പന, ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപോലീത്താ ഉൽഘാടനം ചെയ്യുന്നു.തദവസരത്തിൽ ഇതിൻ്റെ ലക്ഷ്യപ്രാപ്തിക്കായി നിങ്ങൾ എല്ലാവരും ഒരു പൊതി കടല വാങ്ങി നിങ്ങളാൽ കഴിയുന്ന പണം ഇതിനു നൽകി ഈ പദ്ധതി ഒരു വൻ വിജയമാക്കി തീർക്കണമെന്ന് വളരെ വിനീതമായി അഭ്യർത്ഥിക്കുന്നു.
ഒരു പിടി കടല ഒരു വലിയ സഹായം ... തോട്ടക്കാട് മാർ അപ്രേം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന്
ജോവാൻ മധുമല
0
Tags
Pampady News