ഇടുക്കി: കുപ്രസിദ്ധ ഗുണ്ട ടെമ്പർ ബിനു ഉള്‍പ്പെടെ അഞ്ചംഗ ഗുണ്ടാ സംഘം അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാറില്‍ ഒളിച്ചുകഴിയുകയായിരുന്നു ഇവര്‍.
കഴിഞ്ഞ ഞായറാഴ്ച ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആര്യാട് സ്വദേശി വിമലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഇവര്‍ വണ്ടിപ്പെരിയാറിലേക്ക് കടന്നിരുന്നു.
ബിനുവിന്റെ കൂട്ടാളിയുടെ സുഹൃത്തിന്റെ വീട്ടിലാണ് ഇവര്‍ ഒളിച്ചുകഴിഞ്ഞത്.
സംശയം തോന്നിയ സുഹൃത്ത് തന്നെയാണ് വണ്ടിപ്പെരിയാര്‍ പൊലീസില്‍ വിവരം അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഈ അഞ്ചംഗ സംഘത്തെ ഇന്ന് തന്നെ ആലപ്പുഴ പൊലീസിന് കൈമാറും.
ആര്യാട് സ്വദേശി വിമലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ വ്യക്തി വിരോധമാണെന്നാണ് പൊലീസിന്റെ നിഗമനം. ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയുണ്ടായിരുന്ന സമയത്തുണ്ടായ കൊലപാതകങ്ങള്‍ പൊലീസിന് നാണക്കേടായി മാറിയിരുന്നു.