കൊല്ലം: കരുനാഗപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. വണ്ടി നിര്‍ത്തി ഇറങ്ങിയോടിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു.കാറിലുണ്ടായിരുന്ന ബിബിന്‍, ദിവ്യ എന്നിവരാണ് രക്ഷപ്പെട്ടത്. വാഹനം ഓടുന്നതിനിടെ കാറിന്റെ മുന്‍വശത്തുനിന്നും തീ ഉയരുന്നത് ബിബിനാണ് ആദ്യം കണ്ടത്.തുടര്‍ന്ന് ബിബിന്‍ റോഡരികില്‍ നിര്‍ത്തി വാഹനത്തില്‍ നിന്നും ഇറങ്ങുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാര്‍പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിക്കാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം : യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു
ജോവാൻ മധുമല
0
Tags
Top Stories