കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു




പത്തനംതിട്ട : കോവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ കേരളത്തിൽ സ്ഥിരീകരിച്ചു. യുകെയിൽനിന്നു വന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ആരോഗ്യമന്ത്രി വീണാ ജോർ‌ജാണ് ഇക്കാര്യം അറിയിച്ചത്.

രോഗം സ്ഥിരീകരിച്ചയാൾ യുകെയിൽനിന്ന് അബുദാബിയിൽ എത്തിയ ശേഷം ഡിസംബർ ആറാം തീയതിയാണ് കൊച്ചിയിൽ എത്തിയത്. എത്തിയതിന്റെ രണ്ടാം ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇദ്ദേഹത്തിന്റെ ഭാര്യയും അമ്മയും കോവിഡ് പോസിറ്റീവായതായും ഇവരെ ഐസലേഷനിലേക്കു മാറ്റിയതായും മന്ത്രി അറിയിച്ചു.

രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി. രോഗിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന 149 യാത്രികരെയും വിവരം അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.


Previous Post Next Post