പാമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ പാമ്പാടിയുടെ അഭിമാനമായ ബഹുമാനപ്പെട്ട സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വീ എൻ വാസവൻ അവർകളെ സ്വീകരിക്കുന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ശ്രീ ഷാജി പി. മാത്യു അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീ കുര്യൻ സഖറിയ സ്വാഗതവും, കെ.വി.വി. ഇ എസ് ജില്ലാ പ്രസിഡന്റും, സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ശ്രീ M K തോമസുകുട്ടി സമ്മേളന ഉത്ഘാടനവും , നമ്മുടെ പാമ്പാടിയുടെ അഭിമാനമായ ബഹുമാനപ്പെട്ട സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി.എൻ. വാസവ ന്, മോമന്റോയും , പൊന്നാടയും അണിയിച്ച് സ്വീകരണവും നൽകി.
എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. റെജി സഖറിയയെ യൂണിറ്റ് രക്ഷാധികാരി ശ്രീ ചെറിയാൻ ഫിലിപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു.
ആദ്യ കാല പ്രസിഡന്റ് ശ്രീ കെ.വി തോമസ് കാരയ്ക്കാ കുഴിയിലിന്റെ ഫോട്ടോ അനാച്ഛാദനം. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി രാധാ വി നായർ നിർവ്വഹിച്ചു.
2010-2021 കാലയളവിലെ യൂത്ത് വിംഗിന്റെ പ്രവർത്തന മികവിനുള്ള മൊമെന്റോ നൽകി , പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡാലി റോയി ആദരവ് അറിയിച്ചു.
വിദ്യാഭ്യാസ അവാർഡ് ദാനം അഡ്വ. റെജി സഖറിയ നിർവ്വഹിച്ചു. എം.ജി യൂണിവേഴ്സിറ്റി BA ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഒന്നാം റാങ്ക് ലഭിച്ച സുബി താ സുധാകരനെ ( കമ്മറ്റി അംഗം സുധാകരന്റെ മകൾ ) പ്രത്യേകം അനുമോദിച്ചു. വാർഡ് മെമ്പർ ശ്രീമതി ഷേർലി തര്യൻ, ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുനിൽകുമാർ , താലൂക്ക് സെക്രട്ടറി ശ്രീ. ജോർജ്ജുകുട്ടി M ജോർജ്ജ്, യൂത്ത് വിംഗ് പ്രസിഡന്റ് ശ്രീ ജയേഷ് കുര്യൻ , വനിതാ വിംഗ് പ്രസിഡന്റ് ശ്രീമതി മറിയാമ്മ മാണി, യൂത്ത് വിംഗ് ട്രഷറർ ശ്രീ രാജീവ് എസ് , യൂണിറ്റ് ട്രഷറാർ ശ്രീ ശ്രീകാന്ത് കെ പിള്ള എന്നിവർ ആശംസകൾ അറിയിച്ചു.