മൂന്നാർ ( ഇടുക്കി) : മൂന്നാറിൽ തണുപ്പുകാലം ആരംഭിച്ചു. ശനിയാഴ്ച രാവിലെ താപനില എട്ടുമുതൽ അഞ്ച് ഡിഗ്രി വരെയെത്തി. കഴിഞ്ഞ ഒരാഴ്ചയായി മേഖലയിൽ മഴമാറിയതോടെയാണ് തണുപ്പ് തുടങ്ങിയത്.
മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ എട്ട് ഡിഗ്രിയായിരുന്നു താപനില. പകൽ 24 ഡിഗ്രിവരെ താപനില ഉയരുന്നുണ്ട്.
തണുപ്പുകാലം തുടങ്ങിയതോടെ മൂന്നാറിൽ വിനോദസഞ്ചാരികളുടെ തിരക്കും വർധിച്ചു.