തിരുവനന്തപുരം : കൊവിഡ്-19 വൈറസിന്റെ ആദ്യഘട്ടത്തില്‍ മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ.
മൂന്നിരട്ടി വിലകൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം എടുത്തതാണെന്നാണ് മുന്‍ മന്ത്രിയുടെ വിശദീകരണം.
'ഇപ്പോള്‍ കുറേ അഴിമതി ആരോപണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. ആ കൊവിഡ്-19 കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് മാര്‍ക്കറ്റില്‍ നിന്നും സുരക്ഷ ഉപകരണങ്ങളൊക്കെ അപ്രത്യക്ഷമായി. രോഗികളെ ശുശ്രൂഷിക്കണമെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കണം. വേണ്ടേ, പൈസ ചെലവഴിക്കേണ്ടേ, രോഗികളുടെ അടുത്തേക്ക് പോകണ്ടേ. യുകെയും അമേരിക്കയുമൊക്കെ സ്വീകരിച്ച സമീപനം നമുക്ക് സ്വീകരിക്കായിരുന്നല്ലോ. പിപിഇ കിറ്റ് മാര്‍ക്കറ്റില്‍ കിട്ടാനില്ലാത്തത് കൊണ്ട് വാങ്ങിയിട്ടില്ലായെന്ന് പറയാമായിരുന്നു. പക്ഷെ, അന്വേഷിച്ചപ്പോള്‍ പിപിഇ കിറ്റ് കിട്ടാനുണ്ടായിരുന്നു. എന്നാല്‍ 1500 രൂപയായിരുന്നു. ഞാന്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഓടിചെന്നു. പൈസയൊന്നും നോക്കണ്ട,. മനുഷ്യന്റെ ജീവനല്ലേ വലുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിട്ടാവുന്നിടിത്തുന്ന് വാങ്ങി. പിന്നെ മാര്‍ക്കറ്റിലേക്ക് സാധനം ലഭ്യമായി തുടങ്ങിയപ്പോള്‍ 500 രൂപക്ക് വാങ്ങി - കെകെ ശൈലജ പറഞ്ഞു.