കാസർകോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തിൽ രണ്ടു പോലീസുകാർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. എ.ആർ കാമ്പിലെ ഗ്രേഡ് എസ് ഐ നാരായണൻ, സിവിൽ പൊലീസ് ഓഫീസർ ബിജുമോൻ എന്നിവർക്കെതിരെയാണ് റിപ്പോർട്ട്. ഇവർക്കെതിരെ വകുപ്പ് തല നടപടി എടുക്കാൻ ഉത്തരവായി. സംഭവം സംബന്ധിച്ച വിശദമായ റിപ്പോർട്ട് എഡിഎം ലാന്റ് റവന്യൂ കമ്മീഷണർക്ക് കൈമാറി.
കാസര്‍കോട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉയർത്തിയ പതാകയാണ് തലകീഴായത്. അബദ്ധം മനസിലായത് മന്ത്രി സല്യൂട്ട് സ്വീകരിച്ചശേഷമാണ്. മാധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായത് ചൂണ്ടിക്കാട്ടിയത്. പിന്നീട് പതാക തിരിച്ചിറക്കി നേരെയാക്കി ഉയര്‍ത്തി.
**