കോട്ടയം :പാലായിൽ നിന്നും രണ്ടു പെൺകുട്ടികളെ കാണാതായതായി പരാതി. പാലാ മുരിക്കുമ്പുഴ ഉള്ള പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്നും രണ്ടു പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്.
ഇന്ന് രാവിലെ സ്‌കൂളിൽ പഠനത്തിനായി പോയതാണ് ഇരുവരും. സ്‌കൂൾ അധികൃതർ വിളിച്ചു പറയുമ്പോഴാണ് സ്‌കൂളിൽ ചെന്നിരുന്നില്ലെന്നു അറിയുന്നത് .
ഹോസ്റ്റൽ അധികൃതർ ഉടൻ തന്നെ പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.പത്താം തരത്തിൽ പഠിക്കുന്നവരാണ് ഈ പെൺകുട്ടികൾ. ഇവരെ കണ്ടെത്തുന്നവർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
ഫോൺ 04822212343.