ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്ന് യുവാക്കൾക്കെതിരെ കേസെടുത്തു.






കാസർകോട് : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മൂന്ന് യുവാക്കൾക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ചൈൽഡ് ലൈൻ അധികൃതർ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർഥിനിയാണ് പരാതിക്കാരി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി സ്‌കൂൾ അധ്യാപിക നടത്തിയ കൗൻസിലിങ്ങിലൂടെയാണ് പീഡിപ്പിച്ചെന്ന വിവരം വെളിപ്പെടുത്തിയത്.

തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിന് വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതർ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഡി വൈ എസ് പി പി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.


Previous Post Next Post