ഇടുക്കി സ്വദേശികളുടെ നവജാത ശിശുവിനെയാണ് നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ തട്ടിയെടുത്തത് .
ഇന്ന് വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ ഇടുക്കി സ്വദേശികളോട് കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു . നഴ്സാണ് എന്ന ധാരണയിൽ കുട്ടിയെ ഇവർക്ക് മാതാപിതാക്കൾ കൈമാറി . കുറച്ചധികം സമയം കഴിഞ്ഞിട്ടും കുട്ടിയെയുമായി ഇവർ തിരികെ എത്താതെ വന്നതോടെയാണ് ബന്ധുക്കൾ നഴ്സിംങ് ജീവനക്കാരെ സമീപിച്ചത് .
എന്നാൽ , തങ്ങൾ ആരും തന്നെ കുട്ടിയെ ഏറ്റെടുക്കാൻ എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചതോടെ ആശങ്കയായി.
തുടർന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയെ മോഷ്ടിച്ചെടുത്താണ് എന്നു കണ്ടെത്തിയത് . ഇതോടെ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു . സംഭവം അറിഞ്ഞ് ഗാന്ധിനഗർ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ആശുപത്രിയിലും പരിസര പ്രദേശത്തും കുട്ടിയെ കണ്ടെത്തുന്നതിനായി തിരച്ചിലിലാണ് കുട്ടിയെ സമീപത്തുള്ള ഹോട്ടലിൽ സ്ത്രീക്കൊപ്പം കണ്ടെത്തിയത്
കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി.
ആശുപത്രിക്ക് സമീപത്തുനിന്നുമുള്ള ഹോട്ടലിൽ നിന്നാണ് സ്ത്രീയുടെ പക്കൽ നിന്നും കുട്ടിയെ കണ്ടെത്തിയത്.
ഈ സ്ത്രീ ഏതാനും ദിവസങ്ങളായി ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നതായും രോഗികളുടെ കൂട്ടിരിപ്പുകാർ പാമ്പാടിക്കാരൻ ന്യൂസ് പ്രതിനിധിയോട് പറഞ്ഞു