മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു


റിയാദ് : കൊല്ലം മയ്യനാട് സ്വദേശിനിയായ നഴ്‌സ് റിയാദിൽ മസ്‍തിഷ്‍കാഘാതം മൂലം മരിച്ചു. കുറ്റിക്കാട്‌ പള്ളിത്തൊടി അനശ്വര നിവാസിൽ അശ്വതി വിജേഷ്‍കുമാർ (32) ആണ് റിയാദിലെ കിംഗ് സൽമാൻ ആശുപത്രിയിൽ മരിച്ചത്.

റിയാദിലെ അൽ ജാഫൽ എന്ന സ്വകാര്യ ആശുപത്രിയിൽ നാല്‌ വർഷത്തോളമായി നഴ്‌സായി സേവനമനുഷ്ഠിക്കുന്നു. ഭർത്താവ് വിജേഷ് കുമാർ റിയാദിൽ ഒപ്പമുണ്ട്. ഏകമകൾ അലംകൃത (4) നാട്ടിലാണ്. പിതാവ് - ബാബുരാജൻ, മാതാവ് - ലത, സഹോദരി - അനശ്വര.
നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് മരണം. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിൽ കൊണ്ടു പോകുമെന്ന് ഭർത്താവ് അറിയിച്ചു.
ഐ.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി സാന്ത്വനം കോഡിനേറ്റർ അബ്ദുറസ്സാഖ് വയൽക്കര, സർവ്വീസ് സെക്രട്ടറി ഇബ്രാഹീം കരീം അനസ് അമാനി , അഷ്‌റഫ് അഹ്സനി എന്നിവർ രംഗത്തുണ്ട്.
Previous Post Next Post