ജോവാൻ മധുമല
ന്യൂസ് ഡെസ്ക്
പാമ്പാടി : പരിശുദ്ധ പാമ്പാടി തിരുമേനിയുടെ നാമത്തിലുള്ള അഭയ ഭവൻ്റെ പേരിൽ വ്യാജ പിരിവ് നടക്കുന്നതായി പരാതി. വ്യാജ പിരിവിൽ കരുതിയിരിക്കണമെന്ന് പള്ളി അധികാരികൾ അറിയിച്ചു. പാമ്പാടിയിലെ പൊത്തൻപുറത്തു നിന്നും ചാരിറ്റി ട്രസ്റ്റിൻ്റെ സംഘടന എന്ന പേരിലാണ് സ്ത്രീകൾ അടങ്ങുന്ന സംഘം വ്യാജ രസീത് അടിച്ച് പിരിവ് നടത്തുന്നത്
ദയറയിൽ നിന്നും ,അഭയ ഭവനിൽ നിന്നും ഈ രീതിയിൽ പിരിവ് നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദയറ മാനേജർ ഫാ. മാത്യു കെ ജോൺ പാമ്പാടിക്കാരൻ ന്യൂസിനെ അറിയിച്ചു
ആളുകൾ കബളിപ്പിക്കപ്പെട്ട് പണം നൽകുന്നത് ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് ദയറയിൽ നിന്നും അറിയിപ്പ് നൽകിയിട്ടുണ്ട് പാമ്പാടി , മീനടം , വാകത്താനം , കുറിച്ചി , പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവർ വ്യാജ പിരിവ് നടത്തിയത് ഇത്തരക്കാരെ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പോലീസിൽ അറിയിക്കണമെന്ന് അധികാരികൾ അറിയിച്ചു
*പാമ്പാടിക്കാരൻ ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ടച്ച് ചെയ്യുക* 👇🏻
https://chat.whatsapp.com/CdMlNnYeZSi1XZV83ldEFt
📌 വാട്ട്സ് അപ്പ് ലിങ്കിൽ കയറി Join ചെയ്യാൻ സാധിക്കാത്ത പക്ഷം 944760 1914 എന്ന നമ്പരിൽ വാട്ട്സ് ആപ്പിൽ Hai എന്ന് സന്ദേശം അയച്ചാൽ പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്ക് ഗ്രൂപ്പുകളിൽ അഡ് ചെയുന്നതായിരിക്കും