ഹിമാചലില്‍ ഫാക്ടറിയില്‍ സ്‌ഫോടനം; ഏഴു മരണം, 12 പേര്‍ക്ക് പരിക്ക്
പ്രതീകാത്മക ചിത്രം
 

ഷിംല: ഹിമാചല്‍പ്രദേശിലെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു തൊഴിലാളികള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഹിമാചലിലെ ഉനയില്‍ തഹ് ലിവാലി ഇന്‍ഡസട്രിയല്‍ ഏരിയയിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്. 

അഗ്നിശമന സേന അടക്കമുള്ളവ ഉടന്‍ തന്നെ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല.
Previous Post Next Post