റഷ്യന്‍ ആക്രമണത്തില്‍ ആദ്യദിനം 137 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ്. മരിച്ചവരില്‍ പട്ടാളക്കാരും സാധരണക്കാരുമുണ്ട്. ശത്രുക്കളുടെ പ്രധാന ലക്ഷ്യം താനാണെന്നും പ്രഡിസന്റ് കൂട്ടിച്ചേര്‍ത്തു. അതിനിടെ രാജ്യത്ത് റഷ്യന്‍ മുന്നേറ്റം തുടരുകയാണ്. ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം വ്യക്തമാക്കി. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തിലായി. അതിനിടെ, 18നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ രാജ്യം വിടരുതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് ഉത്തരവിട്ടു. റഷ്യയില്‍ യുദ്ധവിരുദ്ധ പ്രകടനങ്ങളിൽ 1700 പേര്‍ അറസ്റ്റിലായി.
മുന്നേറ്റം തുടർന്ന് റഷ്യൻ സേന; ഒറ്റപ്പെട്ടെന്ന് യുക്രെയ്ന്‍: പാലായനം തുടരുന്നു, 137 മരണം
ജോവാൻ മധുമല
0
Tags
Top storie