ഐ​പി​എ​ല്‍ താ​ര​ലേ​ലം: ആ​ർ​ക്കും വേ​ണ്ടാ​ത്ത പ്ര​മു​ഖ​ർ

      

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ മെ​ഗാ താ​ര ലേ​ല​ത്തി​ൽ ആ​ർ​ക്കും വേ​ണ്ടാ​തെ ഒ​രു​പി​ടി പ്ര​മു​ഖ​ർ. സു​രേ​ഷ് റെ​യ്ന, ഓ​സ്ട്രേ​ലി​യ​ൻ ബാ​റ്റ​ർ സ്റ്റീ​വ് സ്മി​ത്ത് തു​ട​ങ്ങി പ​ല പ്ര​മു​ഖ​രെ​യും ടീ​മു​ക​ൾ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ താ​ര​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ മൂ​ൻ താ​രം സു​രേ​ഷ് റെ​യ്ന. 

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​ദ്യ പ​തി​പ്പ് മു​ത​ൽ റെ​യ്‌​ന ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 2021 പ​തി​പ്പി​ന് ശേ​ഷം സി​എ​സ്‌​കെ അ​ദ്ദേ​ഹ​ത്തെ ലേ​ല​ത്തി​ൽ വി​ട്ടു. സ്ഥി​ര​ത​യി​ല്ലാ​ത്ത പ്ര​ക​ട​ന​ങ്ങ​ൾ കാ​ര​ണം സീ​സ​ണി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ങ്ങ​ളി​ൽ ആ​ദ്യ ഇ​ല​വ​നി​ൽ ഇ​ടം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ര​ണ്ട് കോ​ടി രൂ​പ​യാ​യി​രു​ന്നു റെ ​യ്ന​യു​ടെ അ​ടി​സ്ഥാ​ന വി​ല.

സ്റ്റീ​വ് സ്മി​ത്ത് 2021 എ​ഡി​ഷ​നി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. 2019, 2020 എ​ഡി​ഷ​നു​ക​ളി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ നാ​യ​ക​നാ​യി​രു​ന്നു സ്മി​ത്ത്. ഇ​ത്ത​വ​ണ രാ​ജ​സ്ഥാ​നും സ്മി​ത്തി​നെ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല.

ബം​ഗ്ലാ​ദേ​ശ് ഓ​ൾ റൗ​ണ്ട​ർ ഷ​ക്കീ​ബ് അ​ൽ ഹ​സ​ൻ, ഓ​സീ​സ് വി​ക്ക​റ്റ് കീ​പ്പ​റാ​യ മാ​ത്യു വേ​ഡ്, ഇ​ന്ത്യ​ൻ പേ​സ​ർ ഉ​മേ​ഷ് യാ​ദ​വ്, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്പി​ന്ന​ർ ഇ​മ്രാ​ൻ താ​ഹി​ർ, ഓ​സീ​സ് സ്പി​ന്ന​ർ ആ​ദം സാം​പ, ഇ​ന്ത്യ​ൻ സ്പി​ന്ന​ർ അ​മി​ത് മി​ശ്ര, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റ​ർ ഡേ​വി​ഡ് മി​ല്ല​ർ, ഇ​ന്ത്യ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ വൃ​ദ്ധി​മാ​ൻ സാ​ഹ, ഇം​ഗ്ലീ​ഷ് വി​ക്ക​റ്റ് കീ​പ്പ​ർ സാം ​ബി​ല്ലിം​ഗ്സ്, ഇം​ഗ്ലീ​ഷ് സ്പി​ന്ന​ർ ആ​ദി​ൽ റ​ഷീ​ദ് തു​ട​ങ്ങി​യ പ്ര​മു​ഖ​രെ​യും ലേ​ല​ത്തി​ൽ എ​ടു​ക്കാ​ൻ ഫ്ര​ഞ്ചൈ സി​ക​ൾ ത​യാ​റാ​യി​ല്ല.


Previous Post Next Post