കറുകച്ചാൽ ഭാഗങ്ങളിൽ നേരിയ ഭൂചലനം; ജനങ്ങൾ പരിഭ്രാന്തരായിപാമ്പാടി : കറുകച്ചാൽ ഭാഗങ്ങളിൽ ഭൂചലനം സംഭവിച്ചതായി ജനങ്ങൾ.പലയിടത്തും ആളുകൾ പരിഭ്രാന്തരായി.

സ്റ്റീൽ പ്രാത്രങ്ങൾ ഇളകുന്ന ശബ്ദവും ഷോക്കടിക്കുന്ന പോലെ അനുഭവവും ഉണ്ടായതായി വീട്ടമ്മയായ മാന്തുരുത്തി കാരാപ്പള്ളിൽ സുനി രാജേഷ് പറഞ്ഞു.

ചേലക്കൊമ്പ് ,ആനിക്കാട് (പത്തനംതിട്ട ജില്ല) പ്രദേശങ്ങളിലും വൈകുന്നേരം 5:24 ന് പ്രകമ്പനം ഉണ്ടായതായി തദ്ദേശ വാസികൾ പറഞ്ഞു.

നെടുംകുന്നം കാവുംനട, മാന്തുരുത്തി, മൈലാടി , ചേലക്കൊമ്പ്, നെടുമണ്ണി, കുന്നിക്കാട് ,ഇടവെട്ടാൽ , കറുകച്ചാൽ, പനയമ്പാല, കുളത്തൂർമൂഴി എന്നിവിടങ്ങളിലും വലിയ മുഴക്കവും പ്രകമ്പനവും ഉണ്ടായതായി പറയപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Previous Post Next Post