ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച ബംഗാളി തൊഴിലാളി അറസ്റ്റിൽ


കൊട്ടാരക്കര :  കൊട്ടാരക്കരയിൽ 7 വയസ്സുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി ഷമീർ ആലമാണ് അറസ്റ്റിലായത്. പീഡനത്തിനു ശേഷം നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഷമീർ ആലം കൊട്ടാരക്കര കുളക്കടയിലുള്ള ഒരു കട്ടക്കമ്പനിയിലെ തൊഴിലാളിയായിരുന്നു. ഇതേ കട്ടക്കമ്പനിയിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ മകളെയാണ് ഇയാൾ പീഡിപ്പിച്ചത്. കുട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടി പീഡന വിവരം മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. 

കുളക്കടയിൽ താമസിച്ചിരുന്ന ഇയാൾ ഇതിനിടെ പത്തനാപുരത്തേക്ക് മാറിയിരുന്നു. എന്നാൽ, പുത്തൂർ പൊലീസ് ഇയാൾക്കായി അന്വേഷണം ശക്തമാക്കിയിരുന്നു. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ആലപ്പുഴയിൽ വച്ചാണ് പുത്തൂർ പൊലീസ് ഷമീറിനെ പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

Previous Post Next Post