സ്കൂളിൽ പോകാൻ മടികാണിച്ചതിന് ഒൻപതു വയസ്സുകാരന്റെ കാലിൽ പൊള്ളലേൽപിച്ചു; അമ്മ അറസ്റ്റിൽ

ചവറ (കൊല്ലം) :സ്കൂളിൽ പോകാൻ മടികാണിച്ചതിന് ഒൻപതു വയസ്സുകാരന്റെ കാലിൽ പൊള്ളലേൽപിച്ച അമ്മ അറസ്റ്റിൽ. തേവലക്കര അരിനല്ലൂർ കുളങ്ങര സ്വദേശിയായ 28 വയസ്സുകാരിയെയാണു തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്.

നാലാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ കറിക്കത്തി ചൂടാക്കി കാൽപ്പാദത്തിലും തുടയിലും പൊള്ളലേൽപ്പിക്കുകയായിരുന്നു.

നാട്ടുകാരാണു പൊലീസിൽ വിവരം അറിയിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷമാണു പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തത്.
Previous Post Next Post