സാമ്പത്തിക തർക്കം: ഓട്ടോഡ്രൈവർ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തുകൊച്ചി: എറണാകുളം കാഞ്ഞൂരിൽ മധ്യവയസ്കൻ സുഹൃത്തിന്റെ വീടിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കരുമാലൂർ സ്വദേശി ഷാജിയാണ് മരിച്ചത്. കാഞ്ഞൂർ പള്ളിക്ക് സമീപമുള്ള സുഹൃത്തിന്റെ വീട്ടിൽ ഓട്ടോറിക്ഷയിൽ എത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഷാജി മരണമടഞ്ഞു. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം
Previous Post Next Post