ആലപ്പുഴ : എസ്ഡി കോളേജ് റിട്ട. ജീവനക്കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുനിസിപ്പല്‍ ഓഫീസ് വാര്‍ഡില്‍ കൊമ്പത്താര്‍ പറമ്പില്‍ അനില്‍ കുമാറി (58) നെയാണ് മരിച്ച നിലയില്‍ വെള്ളക്കിണറിന് സമീപത്തെ ഇയാളുടെ വീട്ടില്‍ കാണപ്പെട്ടത്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന അനില്‍കുമാറിനെ ഇന്ന് പുറത്ത് കാണാതായതോടെ വൈകുന്നേരം അയല്‍വാസിയും മുനിസിപ്പല്‍ കൗണ്‍സിലറുമായ എ എസ് കവിതയെ വിവരം അറിയിച്ചു.
കവിതയെത്തി പൊലീസിനെ വിളിച്ച് വരുത്തി കതക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. സൗത്ത് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കലാകാരനായിരുന്ന അനില്‍കുമാര്‍ രണ്ട് സിനിമകളില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്. അവിവാഹിതനാണ്. സഹോദരി സമീത്ത്.